2009, ജനുവരി 13, ചൊവ്വാഴ്ച

രാജ്യം ഭരിക്കാന്‍ ഒരു പുത്രന്‍

കാലഘട്ടം 5800 വര്‍ഷം മുന്‍പു

സ്ഥലം ജ്വാലാ രാജവംശം ഭരിക്കുന്ന വിദര്‍‌ഭ രാജ്യം..

കൊട്ടാരത്തില്‍ ഒരു വലിയ ജ്യൊത്സയ പ്രശ്നം നടക്കുകയാണു. കൊട്ടാര ജ്യൊത്സ്യന്‍ പുരുതന്‍ അണു നെത്രുത്വം കൊടുക്കുന്നതു..........

പ്രശനം സങ്കീര്‍‌ണമാണു പതിനഞ്ചു വര്‍ഷം മുന്‍പു പുരുതന്‍ പ്രശനം വച്ചും ഗണിച്ചും പ്രവചിച്ചിരുന്നു രാജാവിനു ഒരു പുത്രന്‍ ജനിക്കുമെന്നു !!!! പക്ഷെ കൊല്ലം പതിനഞ്ചു കഴിഞ്ഞു പട്ടമഹര്‍ഷി ഗര്‍‌ഭിണി അയിട്ടില്ല്ല്ല!! പുത്രനൊ പുത്രിയൊ ജനിച്ചില്ല

വിശ്വാജ്വാലന്‍ മഹാരാജവു അതിനാല്‍ വീണ്ടും പ്രശനം വയ്കാന്‍ കല്പിച്ചിരിക്കുന്നു...

പുരുതന്‍ തന്റെ കവടി നിരത്തി .......പുര്‍‍വികരെ മനസില്‍ ധ്യാനിച്ചു

“സൂര്യ ഭഗവാനെ രക്ഷിക്കണെ, നേരു കാണിക്കണെ” അയാള്‍ മനസുരുകി പ്രാര്‍ഥിച്ചു

അയാല്‍ ചതുരാക്രിതിയിലുള്ള തന്റെ പലകയില്‍ നൊക്കി എല്ല്ലാം പഴയതുപൊലെ, കാരണം എന്തു മറാന്‍ രാജാവിന്‍റെ നാളിനു മാറ്റമില്ല . ജനന സമയം മാറിയിട്ടില്ല.... താന്‍ പുര്‍വികരില്‍ നിന്നു പഠിച്ചതു വച്ചു രാജാവിനു ആണ്കുഞ്ഞു ജനിക്കണം... അയാള്‍ രാജവിനൊടു പറഞ്ഞു “പ്രഭൊ അങേക്കു ഒരു പുത്രന്‍ തന്നെ ജനിക്കും, പ്രശനം അതാണു കാണിക്കുന്നതു”

ഹെ പുരുതാ നീ നമ്മൊടു കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇതു തന്നെ അല്ലെ മൊഴിയുന്നത് , എന്തെങ്കിലും പാരിഹാരകര്‍മം നാം ചെയ്യെണ്ടതായിട്ടുണ്ടൊ ? രാജാവ് അല്പം കോപത്തില്‍  ചൊദിച്ചു.

പുരുതന്‍ ഒന്നു പരുങി, എന്തെങ്കിലും പരിഹാരം നിര്‍ദേശിച്ചാല്‍ അതിനു ശേഷവും കുട്ടി ജനിച്ചില്ലങ്കില്‍  തന്റെ തല പിന്നെ യതാ സഥാനത്തു ഉണ്ടാവും എന്നു ഉറപ്പിക്കാനാവില്ലാ....

എങ്കിലും പറഞ്ഞു “നമുക്കു ഒരു പുത്ര കാമെഷ്ട യാഗം നടത്താം പ്രഭൊ”

“ഏങ്കില്‍ അതിന്റെ ഒരുക്കം തുടങികൊള്ളു” രാജകല്പ്ന

അതിനു പറ്റിയ യൊഗി കള്‍ വെണ്ടെ പ്രഭൊ .. മന്ത്രി കുസീരന്‍ അരാഞ്ഞു

“അതിനു അരുണ്ടു ജ്യൊസ്യരെ” മഹാരാജവു ച്യൊദിച്ചു

പുരുതന്‍ അല്പം ഒന്ന് ആലൊചിച്ചു അരെയെങ്കിലും കണ്ടെത്തിയെ പറ്റു , കുസീരന്‍ മന്ത്രി അണെങ്കിലും രാജാവിന്റെയും കൊട്ടാരത്തിലെയും പ്രധാന കര്യങളിലെല്ലാം തന്റെ അഭിപ്രായം മഹാരാജാവു തേടാറുണ്ടു, അതിനാല്‍ ഈ കാര്യം ഒരു കരണവശാലും മന്ത്രി ക്കു വിട്ടു കൊടുത്തുകുടാ....
അയാള്‍ അന്നു വീട്ടില്‍ എത്തിയതു പലവക ചിന്തകളുമായിട്ടാണു...
പടി കടന്നു ചെന്നപ്പൊള്‍ ഭ്രത്യന്‍ വന്നു അയാളുടെ കാലുകള്‍ കഴുകി !
പുരുതന്‍ അകതളത്തിലുള്ള പുല്‍‌പായില്‍ ഇരുന്നു .
“എന്താണു ഒരു വഴി” അയാള്‍ ആലൊചിച്ചു
അങയെ എന്തൊ അലട്ടുന്നല്ലൊ ? ചൊദ്യം കേട്ട് പുരുതന്‍ ചിന്തയില്‍ നിന്നു ഉണര്‍ന്നു !
പ്രിയ പത്നി കനി പുഞ്ചിരിയുമായി മുന്നില്‍ ..... പെട്ടന്ന് പത്നി യെ കണ്ടപ്പൊള്‍ അയളുടെ മനസിന്റെ വെഥാ ഒന്നു കുറഞ്ഞു ...
പുരുതന്റെ പത്നി ഒരു ദാസി പുത്രിയാണു , അവളുടെ അമ്മ വിശ്വജ്വാല മഹാരാജവിന്റെ പിതാവ് ഭുജ്വാലന്‍ മഹാരാജവിന്റെ കൊട്ടാരം ദാസി അയിരുന്നു . കനി ഭുജ്വലനു ജനിച്ച മകളാണു പക്ഷെ ഒരിക്കലും ദാസി പുത്രി രജവിന്റെ മകള്‍ അയി അരും ഗണിക്കാറില്ലാ. വിദര്‍‌ഭ രാജ്യത്തിന്റെ പ്രതേകത ആ രാജ്യത്തെ സുന്ദരിമരായ യവന കുലത്തിലെ കന്യകമരെല്ലാം രാജവിന്‍ ദാസികളാണു. രാജാവ് ത്വെജിക്കുന്നവരൊ സ്വന്ത്രരാക്കുന്നവരൊ മാത്രം മറ്റുള്ളവര്‍ക്കു ദാസിയൊ പത്നിയൊ അക്കാം!!
പക്ഷെ കനി രാജാവിനാല്‍ ത്വജിക്കപ്പെട്ട വളൊ വിരുപയൊ അയിരുന്നില്ലാ ... അവള്‍ അതി സുന്ദരിയും ബുധിമതിയും അയിരുന്നു. അവളെ കണ്ടു ഭ്രമിച്ചു പൊയ പുരുതന്‍ മറ്റാരും അറിയതെ അവളുടെ അമ്മയുടെ സഹായത്തോടെ കാട്ടിലെക്കു കടത്തുകയും , പിന്നിട് കാട്ടില്‍ നിന്നു ഒരു മുനി പുത്രി യാ‍ണു എന്നു എല്ലാവരെയും ധരിപ്പിച്ചു പുരുതന്‍ വിവാഹം കഴിച്ചു കൊണ്ടു വരികയയിരുന്നു.
അങനെ കനിക്കു സ്വസഹൊദരന്റെ ദാസിയാവതെ രക്ഷപെടുകയും ചെയ്തു , അതു യവന കുലത്തില്‍ പതിവാണെങ്കില്‍ കൂടി!!! യവന കുലം ദാസി കുലമാണു അവര്‍‌ക്ക് സഹോദരനോ പിതാവോ ഇല്ലാ ,മഹരാജാവിന്റെ യൊ പ്രമുഖന്‍ മാരുടെ യൊ സുഖ വും സന്തൊഷവും അതാണു അവരുടെ കര്‍മം. ദസിക്കു പുത്രന്‍ ജനിച്ചാല്‍ രാജകൊട്ടാരത്തിലെയൊ പ്രമുഖരുടെ ഭവനതിലെയൊ ഭ്ര്യത്യന്‍!!! വിധി വിപരീതം ഒരു പിതാവിന്റെ മക്കളില്‍ ഒരാല്‍ മാഹാരാജാവ് മറ്റവന്‍ ഭ്രത്യന്‍.
പുരുതന്‍ തന്റെ പത്നിയൊടു അന്നത്തെ സംഭവം വിവരിച്ചു. അവള്‍ക്കു സംഭവ ത്തിന്റെ ഗൌരവം മനസിലായി.
എന്തൊ ആലൊചിച്ചു അവള്‍ പെട്ടന്നു ഞെട്ടി......... മിന്നല്‍ പൊലെ അവളുടെ മസ്ത്ക്ഷത്തില്‍ കൂടി ഒരു കാര്യം തെളിഞ്ഞു.
(തുടരും)